കുളനട : ഉളനാട് വട്ടവിള ഗുരുമന്ദിരത്തിലെ 25-ാമത് പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 6ന് ഗുരുപൂജ, 7ന് പതാക ഉയർത്തൽ, 8ന് ഭാഗവതപാരായണം, 1ന് അന്നദാനം, 3ന് ഘോഷയാത്ര. വനിതാ സംഘത്തിന്റെ സമൂഹ പ്രാത്ഥന,കുട്ടികളുടെ കലാപരിപാടികൾ, ഭജന എന്നിവ നടക്കും.