മല്ലപ്പള്ളി: മുണ്ടമല റസിഡന്റ്‌സ് അസോസിയേഷന്റെ പുതുവർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവൽ നിർവഹിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.കവുങ്ങും പ്രയാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ.എം.എം ജോൺ മുഖ്യ പ്രഭാഷണം നടത്തി. ആശ്രയ കേന്ദ്രം ഡയറക്ടർ റവ.ജോജി തോമസ്,പാസ്റ്റർ വി.കെ.ഏബ്രഹാം,ടി.കെ.അനീഷ് കുമാർ, കെ.കെ തമ്പി,പാസ്റ്റർ കെ.എം.ഉമ്മൻ,സാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.