തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജാ മഹോത്സവം 27മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. 27ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം 8.30ന് കലശപൂജ 11ന് കലശാഭിഷേകം ഒന്നിന് അന്നദാനം വൈകിട്ട് 6.45നും 7.30നും മദ്ധ്യേ ക്ഷേത്രതന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 28മുതൽ 30വരെ രാവിലെ 6.30ന് ഗുരുപൂജാ പുഷ്‌പാഞ്‌ജലി 9മുതൽ ഗുരുദേവഭാഗവത പാരായണം 31ന് വൈകിട്ട് 7ന് രവിവാരപാഠശാല ഉദ്ഘാടനം യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ നിർവഹിക്കും.ശാഖാ പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ,യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ,ശാഖാ സെക്രട്ടറി ബാലചന്ദ്രൻ,വൈസ് പ്രസിഡന്റ് രഞ്ചിത്ത് എന്നിവർ പ്രസംഗിക്കും.എട്ടിന് കുട്ടികളുടെ കലാപരിപാടികൾ. ഫെബ്രുവരി ഒന്നിന് വൈകിട്ട് 7.30ന് ഗുരുദേവ പ്രഭാഷണം- അഡ്വ.പ്രകാശ് പി.തോമസ്. രണ്ടിന് വൈകിട്ട് 5.15ന് മഹാസർവ്വൈശ്വര്യപൂജ 8.30ന് നാടകം മൂന്നിന് രാവിലെ 8മുതൽ കൂട്ടമൃത്യുഞ്ജയഹോമം.വൈകിട്ട് 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും നാലിന് വൈകിട്ട് 5.15ന് മഹാസർവൈശ്വര്യപൂജ 7.30ന് ഗുരുദേവ പ്രഭാഷണം- ആര്യാട് ഗോപി. അഞ്ചിന് രാവിലെ മുതൽ വിശേഷാൽ പൂജകൾ,സമൂഹപ്രാർത്ഥന ഒന്നിന് അന്നദാനം വൈകിട്ട് ഏഴുമുതൽ താലപ്പൊലി വരവ്.