പത്തനംതിട്ട : മാക്കാംകുന്ന് റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും 26ന് രാവിലെ 9ന് എവർഷൈൻ റസിഡൻഷ്യൽ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ നടക്കും. പ്രസിഡന്റ് ഡോ. കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അസോസിയേഷന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും സഹായധന വിതരണത്തിന്റെയും ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എയും നിർവ്വഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് തുണി ക്യാരി ബാഗ് വിതരണം ചെയ്യും. അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെയും തിരുവല്ല താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ്