തിരുവല്ല: കൃഷി വകുപ്പിന്റെയും കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കടപ്ര നാളികേര ഉൽപ്പാദകസംഘം നേഴ്‌സറിയിൽ ഉൽപ്പാദിപ്പിച്ച കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.കാറ്റുവീഴ്ച പ്രതിരോധ ശേഷിയുള്ള മൂവായിരത്തോളം തെങ്ങിൻ തൈകളാണ് ഇവിടെ ഉൽപ്പാദിപ്പിച്ചത്.സംഘം പ്രസിഡന്റ് ബർസ്ലീബി കെ.ദാനിയേൽ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, ഡോ.റെജി ജേക്കബ് തോമസ്, എം.ബി നൈനാൻ,ഷാന്റി ഏബ്രഹാം,റെജി സക്കറിയ, പി.തോമസ് വർഗീസ്,ഏബ്രഹാം മാത്യൂസ്,റോയി ഐസക് എന്നിവർ സംസാരിച്ചു.തെങ്ങിൻതൈ ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9447277701.