പത്തനംതിട്ട : മാക്കാംകുന്ന് റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 26ന് രാവിലെ 11ന് ഹൃദയാഘാതവും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെപ്പറ്റി എവർഷൈൻ റസിഡൻഷ്യൽ ഇംഗ്‌ളീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസും രോഗനിർണയ പരിശോധനയും നടക്കും. തിരുവനന്തപുരം ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജയപാൽ വിദ്യാധരൻ നേതൃത്വം നൽകും. രാവിലെ 10.30ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാമെന്ന് സെക്രട്ടറി ഏബൽ മാത്യു അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9447104412