കോന്നി :എസ്.എൻ.ഡി.പി യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വിഗ്രഹ ഘോഷയാത്ര ഇന്ന് നടക്കും. ഇരിങ്ങാലക്കുടയിൽ നിർമ്മിച്ച പഞ്ചലോഹ വിഗ്രഹം കോഴഞ്ചേരി യൂണിയന്റെയും കാരംവേലി ശാഖയുടെയും നേതൃത്വത്തിൽ ഏ​റ്റുവാങ്ങി ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്ര ആരംഭിക്കും.പരിയാരം, ഇലന്തൂർ, ഇടപ്പരിയാരം,പത്തനംതിട്ട ടൗൺ,പ്രമാടം,തെങ്ങുംകാവ്, വെള്ളപ്പാറ,കോന്നി ടൗൺ, പയ്യനാമൺ പെരിഞ്ഞൊട്ടയ്ക്കൽ, ഐരവൺ എന്നീ ശാഖകളിലെ സ്വീകരണം ഏ​റ്റുവാങ്ങി വൈകിട്ട് ഏഴിന് ശാഖാ അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന, ആചാര്യവരണം, പ്രസാദശുദ്ധിക്രിയകൾ, മഹാസുദർശനഹോമം,ജലാധിവാസം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് പി.ശോഭന, വൈസ് പ്രസിഡന്റ് എം.പി.പ്രഭ, സെക്രട്ടറി ആർ. ജയചന്ദ്രൻ തുടങ്ങിയവർ നേത്വത്വം നൽകും.വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നാളെ ആനകുത്തി ശാഖാ ഓഫീസ് അങ്കണത്തിൽ നടക്കും.രാവിലെ ആറിന് ഗുരുപൂജ, ശാന്തിഹവനം, 6.30ന് മഹാഗണപതിഹോമം,ഏഴിന് പ്രഭാതപൂജ, എട്ടിന് നവകം,പഞ്ചഗവ്യം,9ന് താഴികക്കുട പ്രതിഷ്ഠ, 10.43 നും 11.30നും മദ്ധ്യേ ചെട്ടിക്കുളങ്ങര ശെൽവരാജ് ശാന്തിയുടെ കാർമ്മികത്വത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, വലിയകാണിക്ക, ക്ഷേത്ര സമർപ്പണവും അനുഗ്രഹ പ്രഭാഷണവും ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിക്കും.സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.ശില്പിയെ കെ.യു.ജനീഷ് കുമാർ എം.എൽ.എയും വിഗ്രഹം സമർപ്പിച്ച രംഗനാഥൻ നിരവുകാലായിലിനെ യോഗം അസിസ്​റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശനും ശാഖയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയ സദാനന്ദൻ മാടത്തേത്തിനെ യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്തും ആദരിക്കും.യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമ​റ്റൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.