അടൂർ : മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് സബർമതി പ്രകൃതി ജീവനകേന്ദ്രത്തിന്റെയും കേരള സർവോദയമണ്ഡലം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഗമം നടത്തി ഐ. എച്ച്. ആർ. ഡി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സതീഷ് പഴകുളം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ കർമ്മമണ്ഡലത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ഗാന്ധിയൻ ഡോ.എൻ. രാധാകൃഷ്ണനെ ഡോ.പഴകുളം സുഭാഷ് ആദരിച്ചു. ഗാന്ധിഗ്രാം ടു ഗാന്ധി ദർശൻ എന്ന പുസ്തകത്തിന്റെ പുനർപ്രകാശനം ചിറ്റയം ഗോപകുമാർ എം.എൽ.എ ജോർജ്ജ് മുരിക്കന് നൽകി നിർവഹിച്ചു.ഡോ.മണക്കാല ഗോപാലകൃഷ്ണൻ,ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ, ടി.എം.സുരേഷ് കുമാർ, ജി.മോഹനൻ പിള്ള, ഉമ്മൻ തോമസ്, രാജു നായർ,സുനിൽ മൂലയിൽ ജോർജ്ജ് മുരിക്കൻ എന്നിവർ സംസാരിച്ചു.ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്ക് പ്രൊഫ.ഡി.കെ. ജോൺ സമ്മാനദാനം നിർവഹിച്ചു. ഭേഷജം പ്രസന്നകുമാർ,സജിത എന്നിവർ സംസാരിച്ചു.