തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം തുടർന്നു സമൂഹപ്രാർത്ഥന കലശപൂജ 10ന് കലശാഭിഷേകം ഒന്നിന് മഹാഗുരുപൂജാ പ്രസാദം വൈകിട്ട് ഏഴിന് പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 11ന് സിനിമാ-സീരിയൽതാരം ശാലുമേനോൻ അവതരിപ്പിക്കുന്ന നാട്യ സംഗീതശില്പം- ശിവകാമിനിയം.