തിരുവല്ല: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ നെടുമ്പ്രം യൂണിറ്റ് വാർഷികം ഇന്ന് വൈകിട്ട് മൂന്നിന് മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സി.ഇ.തോമസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിക്കും.