കൊടുമൺ: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പൊലീസ് അറസ്റ്റു ചെയ്തു.പത്തനംതിട്ട - അടൂർ റൂട്ടിലോടുന്ന അശ്വിൻ ബസിലെ ഡ്രൈവർ പെരിങ്ങനാട് പാറക്കൂട്ടം രാജീവ് കുമാർ ( 42 ) ,വേണാട്ആഷി ബസിലെ ഡ്രൈവർ ഓമല്ലൂർ ആറ്റരികം ബിജുകുമാർ ( 44) എന്നിവരെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.കൊടുമണ്ണിൽ കൂടി സ്വകാര്യ ബസുകളും ടിപ്പറുകളും അമിതവേഗത്തിൽ പോകുന്നുവെന്ന പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത് .