കാ​രി​ത്തോ​ട്ട: മെ​ഴു​വേ​ലി എ​രി​ഞ്ഞി​നാ​കുന്ന് നി​ക​രി​യു​ഴ​ത്തിൽ ദേ​വീ​ക്ഷേ​ത്ര​ത്തിലെ മ​ക​ര​രേ​വ​തി മ​ഹോ​ത്സ​വവും ആൾ​പ്പി​ണ്ടി എ​ഴു​ന്ന​ള്ള​ത്തും ജ​നുവരി 30, 31 തീ​യ​തി​കളിൽ ന​ട​ക്കും.30ന് രാ​വിലെ 5.30ന് ഗ​ണ​പതി​ഹോ​മം, 6.30ന് ഉ​ഷ​പൂ​ജ, ഉ​ച്ച​യ്ക്ക് 1ന് സ​മൂ​ഹ​സ​ദ്യ, വൈ​കിട്ട് 6.30ന് ദീ​പാ​രാ​ധ​ന, 31ന് രാ​വിലെ 5.30ന് ഗ​ണ​പതി​ഹോ​മം, 6.30ന് ഉ​ഷ​പൂ​ജ, 8 മു​തൽ പൊ​ങ്കാ​ല,10.30 മു​തൽ വി​ശേഷാൽ പൂ​ജകൾ,വൈ​കിട്ട് 4ന് മു​ഴു​ക്കാപ്പു ചാർ​ത്തൽ,6.30ന് ദീ​പാ​രാ​ധന,7.30 മു​തൽ ആൾ​പ്പി​ണ്ടി എ​ഴു​ന്നെ​ള്ള​ത്ത്.രാ​ത്രി 10 മു​തൽ നാ​മ​ജ​പ​ല​ഹരി.