25-kudivellam
ഫോട്ടോ

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കുടിവെള്ളമില്ലാത്തതിനാൽ അദ്ധ്യാപകരും കുട്ടികളും വലയുന്നു. കടുത്തവേനലിൽ സ്‌കൂളിലെ കിണർ വറ്റിയതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളംപോലുമില്ലാതായതോടെ വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സ്കൂൾ അധികൃതർ. 2000 ലിറ്റർ വെള്ളത്തിന് 650 മുതൽ മുകളിലേക്കാണ് വില. ഇത് അദ്ധ്യാപകരുടെ കീശ കാലിയാക്കുകയാണ് ചെയ്യുന്നത്.കുടിവെള്ളമില്ലാതായതോടെ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായി. സ്‌കൂളുകൾക്ക് വിവിധ പദ്ധതികളുടെപേരിൽ സർക്കാർ ഫണ്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഇതൊന്നും സ്‌കൂളിനോ കുട്ടികൾക്കോ പ്രയോജനം ചെയ്യുന്നില്ല.

നിവേദനം നൽകിയെന്ന് സ്കൂൾ അധികൃതർ

കുടിവെള്ളപ്രശ്നം ജനപ്രതിനിധികളേയും ബന്ധപ്പെട്ടവരേയും പി.ടി.എ കമ്മിറ്റിയുടെനേതൃത്വത്തിൽ അറിയിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്‌തെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.സ്‌കൂളിന് മുന്നിലെറോഡിലൂടെ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ പൈപ്പ് കണക്ഷൻപോകുന്നുണ്ടെങ്കിലും,ഇതിലൂടെ വെള്ളമെത്തിയിട്ട് മാസങ്ങളായി.മടത്തുംചാൽ മുക്കൂട്ടുതററോഡ് നിർമ്മാണത്തിനിടെ പൈപ്പുകൾ തകർന്നതാണ് കാരണം.ഇപ്പോൾ നാറാണംമൂഴി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ മുക്കട-ഇടമൺ-അത്തിക്കയംറോഡിൽ നടക്കുന്നുണ്ടെങ്കിലും ഇടമുറിക്ഷേത്രം ജംഗ്ഷൻ വഴി അത് പുള്ളിക്കല്ല് ഭാഗത്തേക്കാണ്‌പോകുന്നത്.ഹയർ സെക്കൻഡറി അനുവദിക്കുന്നതിന് മുമ്പ് നാറാണംമൂഴി പഞ്ചായത്ത് സ്ഥാപിച്ച മഴവെള്ള സംഭരണി മുഴുവൻചോർച്ചയായതിനാൽ ഇപ്പോൾ പ്രയോജനം ചെയ്യുന്നില്ല.അടുത്ത സമയത്ത് കിണർ റീചാർജ്ജിങ്ങിനായി പദ്ധതിയുണ്ടാക്കിയിരുന്നു.അതിലേയ്ക്ക് സ്ഥാപിച്ച പൈപ്പുകൾ വഴി ടാങ്കിൽ വെള്ളമെത്തില്ല.സ്‌കൂളിൽ ഇപ്പോൾ കാർഷിക വികസന കർക്ഷകക്ഷേമ വകുപ്പുമായിചേർന്ന് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു.ഇതും വെള്ളം നനയ്ക്കാനില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.

-കുടിവെള്ള പ്രതിസന്ധിക്ക് പ്രധാന കാരണം സ്കൂളിലെ കിണർ വറ്റിയത്

-അത്യാവശ്യത്തിന് ഇപ്പോൾ പണം കൊടുത്ത് വെള്ളം വാങ്ങുന്നു

-2000 ലിറ്റർ വെള്ളത്തിന് 650 മുതൽ മുകളിൽ വില

-പെരുന്തേനരുവികുടിവെള്ളപദ്ധതിയിൽ വെള്ളമെത്തിയിട്ട് നാളുകൾ

-