തണ്ണിത്തോട്: പൂച്ചക്കുളത്ത് കാട്ടാനകൾ വെള്ളിയാഴ്ച പുലർച്ചെ ആളൊഴിഞ്ഞ നാല് വീടുകൾ നശിപ്പിച്ചു. രണ്ട് വീടുകൾ പൂർണ്ണമായും, രണ്ട് വീടുകൾ ഭാഗീകമായും തകർന്നു. ഇതിൽ ഒരു വീട് നേരത്തെ കാട്ടാന ഭാഗീകമായി നശിപ്പിച്ചതായിരുന്നു കാട്ടാന ശല്യംമൂലം ഈ വീടുകളിലെ കുടുബാഗങ്ങൾ ഇവിടെ നിന്ന് നേരത്തെ താമസം മാറിപ്പോയിരുന്നു.