കോന്നി :എസ്.എൻ.ഡി.പി യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്ന് ആനകുത്തി ശാഖാ ഓഫീസ് അങ്കണത്തിൽ നടക്കും.രാവിലെ ആറിന് ഗുരുപൂജ,ശാന്തിഹവനം,6.30ന് മഹാഗണപതിഹോമം,ഏഴിന് പ്രഭാതപൂജ,എട്ടിന് നവകം,പഞ്ചഗവ്യം,9ന് താഴികക്കുട പ്രതിഷ്ഠ,10.43 നും11.30 നും മദ്ധ്യേ ചെട്ടിക്കുളങ്ങര ശെൽവരാജ് ശാന്തിയുടെ കാർമ്മികത്വത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, വലിയകാണിക്ക, ക്ഷേത്ര സമർപ്പണവും അനുഗ്രഹ പ്രഭാഷണവും ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിക്കും.സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശില്പിയെ കെ.യു. ജനീഷ് കുമാർ എം.എൽ.എയും വിഗ്രഹം സമർപ്പിച്ച രംഗനാഥൻ നിരവുകാലായിലിനെ യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശനും ശാഖയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയ സദാനന്ദൻ മാടത്തേത്തിനെ യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്തും ആദരിക്കും.യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് പി.ശോഭന,വൈസ് പ്രസിഡന്റ് എം.പി.പ്രഭ, സെക്രട്ടറി ആർ. ജയചന്ദ്രൻ, കോന്നി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ,അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി,യോഗം ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാരായ പി.സലിംകുമാർ, ജി.സോമനാഥൻ, പി.വി.രണേഷ്, പി.കെ.പ്രസന്നകുമാർ, കെ.എസ്. സുരേശൻ, എസ്. സജിനാഥ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി,വൈസ് പ്രസിഡന്റ് എസ്.എസ്.ദിവ്യ,സെക്രട്ടറി സരളാ പുരുഷോത്തമൻ, വാർഡ് മെമ്പർ ജോയി തോമസ്,യൂണിയൻ കമ്മിറ്റിഅംഗം ഷാജികുമാർ, വനിതാസംഘം യൂണിയൻ കമ്മിറ്റി അംഗം സിമി രംഗൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുജാത സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് രാധാമണി ദിവാകരൻ,സെക്രട്ടറി നിഷ സനൽകുമാർ, യൂത്തുമൂവ്‌മെന്റ് പ്രസിഡന്റ് അർച്ചന ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് പുഷ്പകുമാർ,സെക്രട്ടറി ഓമനക്കുട്ടൻ,ബാലജനയോഗം പ്രസിഡന്റ് അതുൽ ബിജു,ശാഖാ വൈസ് പ്രസിഡന്റ് എം.പി.പ്രഭ എന്നിവർ പ്രസംഗിക്കും. തുടർന്ന് അന്നദാനം.