മെഴുവേലി: വടക്കേക്കര മണ്ണിൽ ദുർഗാ ദേവീക്ഷേത്രത്തിൽ നവാഹയജ്ഞവും ഉത്സവവും നാളെ മുതൽ ഫെബ്രു.അഞ്ച് വരെ നടക്കും.ലളിതാ സഹസ്രനാമം, ദേവീഭാഗവതപാരായണം,പൂജകൾ,ആചാര്യ പ്രഭാഷണം,അന്നദാനം തുടങ്ങിയവ എല്ലാ ദിവസവും നടക്കും.ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് അവഭൃതസ്നാനഘോഷയാത്ര.ഉത്സവദിവസായ അഞ്ചിന് രാവിലെ എട്ടിന് പൊങ്കാല സമർപ്പണം.തുടർന്ന് കലശാഭിഷേകം,നൂറുംപാലും.വൈകിട്ട് ആറിന് പ്രഭാഷണം.രാത്രി 8.30ന് നാട്യവേദ സ്കൂൾ ഒഫ് ഡാൻസിലെ കുട്ടികളുടെ അരങ്ങേറ്റം.