കുമ്പഴ: എസ്.എൻ.ഡി.പി യോഗം 87ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 4,5,6 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കരുണാകരൻ പരുത്യാനിക്കലും സെക്രട്ടറി എം.ആർ.പണിക്കരും അറിയിച്ചു.നാലിന് വൈകിട്ട് നാലിന് കൊടിമരഘോഷാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.7.20ന് കൊടിയേറ്റ്.തുടർന്ന് ഭക്തിഗാനസുധ.അഞ്ചിന് രാവിലെ 9.30 മുതൽ ഗുരുദേവ കൃതികളുടെ ആലാപനം. വൈകിട്ട് ആറിന് സമൂഹപ്രാർത്ഥന.ദീപാരാധനയ്ക്ക് ശേഷം കരുണാകരൻ പരുത്യാനിക്കൽ അവതരിപ്പിക്കുന്ന ഗുരുദേവ കഥാമൃതം.ആറിന് രാവിലെ 10ന് നിർമല മോഹന്റെ പ്രഭാഷണം.വൈകിട്ട് അഞ്ചിന് സർവൈശ്വര്യ പൂജ.ഏഴിന് 'അറിവിലേക്കൊരു ഗുരു' ഗുരുദേവന്റെ അവതാര ചരിത്രത്തിന്റെ ദൃശ്യാവിഷ്കാരം.പ്രതിഷ്ഠാദിനമായ ഏഴിന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 9.30ന് കലശം.വൈകിട്ട് നാലിന് സമാപനസമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്യാനിക്കൽ അദ്ധ്യക്ഷത വഹിക്കും.യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകും.വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് സമ്മാനദാനം നിർവഹിക്കും. യോഗം ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ,യൂണിയൻ കൗൺസിലർമാരായ പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, കെ.എസ്.സുരേശൻ,എസ്.സജിനാഥ്, പി.വി.രണേഷ്,മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലശശി,സെക്രട്ടറി സരള പുരുഷോത്തമൻ,ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ മുണ്ടപ്ളാക്കുഴിയിൽ എന്നിവർ സംസാരിക്കും. സെക്രട്ടറി എം.ആർ.പണിക്കർ സ്വാഗതവും വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് പ്രസന്ന ശശി കൃതജ്ഞതയും പറയും.