പത്തനംതിട്ട : ആർദ്രം പദ്ധതി നടപ്പാക്കുന്ന പി.എച്ച്.സികളിൽ ഫാർമസിസ്റ്റ്, മിനിസ്റ്റീരിയൽ ഫീൽഡ് വിഭാഗം ജീവനക്കാരുടെ അധിക തസ്തികകൾ സൃഷ്ടിക്കുക, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും റിസ്‌ക്ക് അലവൻസ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാടുകൾക്കെതിരെ കേരള എൻ.ജി.ഒ അസോസി യേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കുമുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗളായ കോശിമാണി, പി.എസ്.വിനോദ്കുമാർ, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി.റോയി, അൻവർ ഹുസൈൻ, ബിജു ശാമുവേൽ, യു.അനില, വേണുഗോപാലപിള്ള, ബി.പ്രശാന്ത്കുമാർ, ജില്ലാ ഭാരവാഹികളായ ബി.മോഹനൻ, ഷെമീംഖാൻ, പി.എസ്. മനോജ്കുമാർ, എസ്.കെ.സുനിൽകുമാർ, അബുകോശി, വിഷ്ണു സലിംകുമാർ, ഡി.ഗീത, റീന അജു, തോമസ് ആങ്ങമുഴി, കെ.ഇ.ഡേവിഡ് എന്നിവർ പ്രസംഗിച്ചു.