പന്തളം : തട്ടയിൽ ശ്രീവേണുഗോപാലഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം 30 നും , ദശാവതാര ചാർത്ത് 30 മുതൽ ഫെബ്രുവരി 9 വരെയും നടക്കും. ഫെബ്രുവരി 1 മുതൽ 7വരെ ഭാഗവത സപ്താഹ യജ്ഞവും , 4 മുതൽ 11 വരെ ഉത്സവവും നടക്കും . 30 ന് രാവിലെ ഉദയാസ്തമനപൂജ . 4.30 ന് ഗണപതി ഹോമം, 7 ന് ലക്ഷാർച്ചന. വൈകിട്ട് 5.30 ന് അവതാരച്ചാർത്ത് ദർശനം. 31 ന് വൈകിട്ട് 6 ന് ആചാര്യവരണം. 6.45 മുതൽ 7.30 വരെ ഭാവതമാഹാത്മ്യ പാരായണം. ഒന്ന് മുതൽ സപ്താഹം, രാവിലെ 6.30 ന് ഭദ്രദീപ പ്രതിഷ്ഠ , ഗണപതി ഹോമം, 7 ന് ഭാവതപാരയണം 1 ന് അന്നദാനം, തുടർന്നുള്ള എല്ലാദിവസങ്ങളിലും രാവിലെ 7 മുതൽ ഭാഗവതപാരായണം, 1 ന് അന്നദാനം, 5.30 ന് അവതരച്ചാർത്ത് ദർശനം, 6.45 ന് പ്രഭാഷണം, 4 ന് രാവിലെ 9 ന് താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8 ന് രാത്രി 7.30 ന് . മേജർ സെറ്റ്കഥകളി. 9ന് രാത്രി 7 ന് ഡാൻസ്. 10 ന് വൈകിട്ട് 3.30 ന് ഗജവീര സ്വീകരണം 4 ന് എഴുന്നെള്ളത്ത്. 5.30 ന് തിരിച്ചെഴുന്നെള്ളത്ത്, രാത്രി 10 ന് കഥാപ്രസംഗം, ഭക്തി ഗാനമേള . 11 ന് രാവിലെ 7 മുതൽ ലക്ഷാർച്ചന. വൈകിട്ട് .4.30 ന് ആറാട്ടുഘോഷയാത്ര, 8.30 ന് ആറാട്ട്തിരിച്ചെഴുന്നെള്ളത്ത് രാതി 11 ന് കൊടിയിറക്ക്. വലിയ കാണിക്ക.