മസ്റ്ററിംഗ് നടത്തണം

പത്തനംതിട്ട : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്ന് നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർ ഉൾപ്പെടെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത പെൻഷൻകാർ 31 ന് മുമ്പ് അക്ഷയകേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംഗ് നടത്തണം. ജനുവരി 25, 27 തീയതികളിൽ പത്തനംതിട്ട ജില്ലാ ഓഫീസിൽ മസ്റ്ററിംഗ് നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. ആധാർ കാർഡ്, പെൻഷൻ ഐ.ഡി എന്നിവ കൈവശം കരുതണമെന്ന് പത്തനംതിട്ട ജില്ലാ ഓഫീസർ അറിയിച്ചു.