തിരുവല്ല: നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ പെരിങ്ങര, നെടുമ്പ്രം, നിരണം വടക്കുംഭാഗം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ എട്ടിന് നെടുമ്പ്രം യൂണിറ്റ് ഓഫിസിൽ നടക്കും.യൂണിറ്റ് പ്രസിഡന്റ് പി.എം.ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ,തുടർന്ന് യുദ്ധസ്മാരകത്തിൽ പുഷ്‌പാർച്ചന,മുൻ സൈനികരെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും.