പത്തനംതിട്ട: മലയാലപ്പുഴ പഞ്ചായത്ത് ഒാഫീസിന് സമീപം കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്ന കൊട്ടാരക്കര സ്വദേശി തമ്പി(65)യെ ജനമൈത്രി പൊലീസിന്റെ നിർദേശപ്രകാരം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. മലയാലപ്പുഴ എസ്.എച്ച്.ഒ സുജിത്ത്, എസ്.എെ.സണ്ണിക്കുട്ടി, സി.പി.ഒ ഉമേഷ്, ജനമൈത്രി ബീറ്റ് ഒാഫീസർ സി.കെ മനോജ്, അരുൺരാജ്, പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, സെക്രട്ടറി ലീലാമ്മ, ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.