കിഴക്കുപുറം :എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ ഫിനാൻസ് ക്ലബ് ഉദ്ഘാടനവും ഡിജിറ്റൽ മാർക്കറ്റിംഗിനെ സംബന്ധിച്ച ഏകദിന സെമിനാറും നടത്തി.
എസ്.എൻ.ഡി.പി യോഗം കോളേജ് ആർ.ഡി. സി കൺവീനറും യോഗം പത്തനംതിട്ട യൂണിയൻ കൺവീനറുമായ ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എൻ സലീം അദ്ധ്യക്ഷനായിരുന്നു. എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ മുഖ്യാതിഥിയായിരുന്നു. ഡിജിറ്റൽ മാർക്കറ്റിംഗിനെ സംബന്ധിച്ച സെമിനാറിൽ യുവ സംരംഭക ഷാനു ഇടപ്പെങ്കിൽ ക്ളാസെടുത്തു. ഡോ.പി വി ശ്രീലത, വിദ്യാർത്ഥികളായ അജയ് സനിൽ, പ്രിയങ്ക, അഖില എന്നിവർ സംസാരിച്ചു.