sindhu
സിന്ധു തുളസീധരകുറുപ്പ്

അടൂർ: അടൂർ നഗരസഭാ ചെയർപേഴ്സണായി സി.പി.ഐയിലെ സിന്ധു തുളസീധരക്കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐയിലെ ഷൈനി ബോബി രാജിവച്ചതിനെ തുടർന്നാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്നലെ രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ വരണാധികാരി അടൂർ ആർ.ഡി.ഒ പി .ടി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിലെ സിന്ധു തുളസീധരക്കുറുപ്പിന്റെ പേര് സി. പി. എം കൗൺസിലർ ടി.മധു നിർദ്ദേശിച്ചു. സി. പി.ഐ അംഗംഎൻ.ഡി രാധാകൃഷ്ണൻ പിന്താങ്ങി. കോൺഗ്രസ് സ്ഥാനാർത്ഥിയായി മൂംതാസിന്റെ പേര് അന്നമ്മ ഏബ്രഹാം നിർദ്ദേശിച്ചു. എസ് ബിനു പിന്താങ്ങി. തുടർന്ന് നടന്ന വോട്ടെടുപ്പിൽ 28 അംഗം കൗൺസിലിൽ സിന്ധു തുളസീധര കുറുപ്പിന് 15 ഉം മുംതാസിന് 13 ഉം വോട്ട് ലഭിച്ചു. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച നഗരസഭയിൽ ധാരണ പ്രകാരം ചെയർപേഴ്സൺ സ്ഥാനം ആദ്യമൂന്ന് വർഷം സി.പി.എമ്മിലെ ഷൈനി ജോസായിരുന്നു തുടർന്നുള്ള രണ്ട് വർഷം സി.പി.ഐയ്ക്ക് നൽകി.സി.പി.ഐ ധാരണയനുസരിച്ച് നിലവിലുണ്ടായിരുന്ന ചെയർപേഴ്സൺ ഷൈനി ബോബി രാജിവച്ചതിനെ തുടർന്നായിരുന്നു പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുത്തത്.