പത്തനംതിട്ട: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വി.എ. സൂരജ്, എൻ.ജി.ഒ സംഘ് ജില്ലാ ട്രഷറർ എസ്. ഗിരീഷ്, പെൻഷനേഴ്‌സ് സംഘ് ജില്ലാ സമിതിയംഗം ടി.ആർ. ബാലചന്ദ്രൻ, എൻ.ടി.യു ജില്ലാ സെക്രട്ടറി എസ്. ബിനു, ജോ.സെക്രട്ടറി ജി. സനൽകുമാർ, ജില്ലാ സമിതിയംഗം എസ്. ശ്രീലതാദേവി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. വിജയകുമാർ അദ്ധ്യക്ഷനായി. ഡോ.കെ.കെ. ശ്രീനിവാസൻ ഉപഹാരം സമർപ്പിച്ചു. ആർ.ശ്രീജിത്ത്, ജെ. രാജേന്ദ്രക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ.പി. ഹരികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ദേശീയതയും പൗരത്വ ഭേദഗതിബില്ലും എന്ന വിഷയം രാജീവ് പിള്ള അവതരിപ്പിച്ചു. ഡി.അശോകൻ, ആർ. സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ പ്രസിഡന്റ് കെ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി സംഘടനാ സമ്മേളനം നടന്നു. അനിത ജി നായർ, എസ്. ബിനു എന്നിവർ പ്രസംഗിച്ചു.