നാരങ്ങാനം: .എസ്.എൻ.ഡി.പി.യോഗം 96 കൈതക്കോടി ശാഖയിൽ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് രൂപീകരണ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശാഖാ ഹാളിൽ നടക്കും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിക്കും.യോഗം ഡയറക്ടർ ബോർഡംഗം പി.ആർ.രാഖേഷ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം, യൂണിയൻ സെക്രട്ടറി അനിതാ ഉണ്ണിക്കൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിലാസിനി പ്രഭാകരൻ, ശാഖാ സെക്രട്ടറി ബിപിൻരാജ്, എന്നിവർ പങ്കെടുക്കും.