കോന്നി :എസ്.എൻ.ഡി.പി യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ആനകുത്തി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ഇരിങ്ങാലക്കുടയിൽ നിർമ്മിച്ച പഞ്ചലോഹ വിഗ്രഹം കോഴഞ്ചേരി യൂണിയന്റെയും കാരംവേലി ശാഖയുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്ര ആരംഭിച്ചു.പരിയാരം, ഇലന്തൂർ, ഇടപ്പരിയാരം,പത്തനംതിട്ട ടൗൺ,പ്രമാടം,തെങ്ങുംകാവ്, വെള്ളപ്പാറ,കോന്നി ടൗൺ, പയ്യനാമൺ പെരിഞ്ഞൊട്ടയ്ക്കൽ, ഐരവൺ എന്നീ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയിൽ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് ദീപാരാധന, ആചാര്യവരണം, പ്രസാദശുദ്ധിക്രിയകൾ, മഹാസുദർശനഹോമം,ജലാധിവാസം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.ശോഭന, വൈസ് പ്രസിഡന്റ് എം.പി.പ്രഭ, സെക്രട്ടറി ആർ. ജയചന്ദ്രൻ , വിഗ്രഹം സമർപ്പിച്ച രംഗനാഥൻ നിരവുകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.