വായ്പ്പൂര്: ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വായ്പ്പൂരിൽ നടന്ന സമ്മേളനം ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ശബരിഗിരി ജില്ലാ അദ്ധ്യക്ഷൻ കെ.ആർ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ശ്യാംരാജ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ,എൽഡ്രിജ് നാരായണൻ,കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ കുഴിമംഗോട്ട്,സുനിൽ വെളളിക്കര,കെ.പി മുരളീകൃഷ്ണൻ, സുനിൽതോമസ്, സുശീലൻ പുത്തൻപുരക്കൽ, കെ.ആർ.വിജയമ്മ, ദീപ്തി ടി.ദാമോദരൻ, അനീഷ് കുമാർ എം.ആനന്ദ് എന്നിവർ സംസാരിച്ചു.