കോന്നി: പത്തനംതിട്ട എെ.ആർ.ഇ വടംവലി അസോസിയേഷനുമായി സഹകരിച്ച് ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ രജത ജൂബിലി വർഷത്തോടനുബന്ധിച്ച് നടന്ന അഖില കേരള വടംവലി മത്സരത്തിൽ ഇടുക്കി സെവൻസ്റ്റാർ വിജയികളായി. വിജയികൾക്ക് 8001 രൂപയും അനശ്വര ജ്യൂവലറി സ്പോൺസർ ചെയ്ത് നൽകിയ ട്രോഫിയും നൽകി. കെ.യു.ജനീഷ് കുമാർ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ചെയർമാൻ ശ്യാം.എസ് കോന്നി അദ്ധ്യക്ഷത വഹിച്ചു. സിനിമ - സീരിയൽ താരം റിയാസ് മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ.പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം, ക്ലബ്ബ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, ക്ലബ്ബ് കൺവീനർ ഷിജു.എ.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോജി ബേബി, ബിജി.കെ.വർഗ്ഗീസ്,കോന്നി വിജയകുമാർ, പ്രദീപ് കുമാർ, രതീഷ് കണിയാംപറമ്പിൽ, ദിനേശ് കുമാർ, കെ.റ്റി.സതീഷ്, ജിഷ്ണു പ്രകാശ്, പി.ജി.രാജീവ്, സുജിമോൻ, എസ്.സൂരജ്, രേഷ്മ രവി, ഡൈന വിക്രം എന്നിവർ പ്രസംഗിച്ചു.