ഇലന്തൂർ : ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വ്യാപാര സ്ഥാപനങ്ങളിൽ പുകയില നിരോധന പ്രകാരം പരിശോധന നടത്തി മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും പഴി ഈടാക്കി ഇലന്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ നേതൃത്വം നൽകി. ജൂനിയർ ഹെൽ ഇൻസ്പെക്ടറായ വിജയകൃഷ്ണൻ,സതീഷ്,സാബു ജോർജ്,സ്മിത വി.നായർ,റംലത്ത് ബീവി,ഓഫീസ് ക്ലർക്ക് ദിവ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പുകയില നിരോധന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ഇലന്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മായ പറഞ്ഞു.