ഇലന്തൂർ: പരിയാരം മുണ്ടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവവും പുന:പ്രതിഷ്ഠാ വാർഷികവും നാളെ ആരംഭിക്കുമെന്ന് പ്രസിഡന്റ് ശിൽപ്പി ഗോപിനാഥും സെക്രട്ടറി അഡ്വ.എം.എൻ.ജയപ്രകാശും ഖജാൻജി സീതത്തോട് മോഹനനും അറിയിച്ചു.നാളെ രാവിലെ 8.10ന് തന്ത്രി എം.എസ് നമ്പൂതിരിയുടെയും മേൽശാന്തി വിനു ശങ്കറിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് 101കലം വഴിപാട്,കൊടിമരച്ചുവട്ടിൽ പറ, ആയില്ല്യം പൂജ.12.30ന് അന്നദാനം.രാത്രി ഏഴിന് ഭജന.30ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ഭാഗവതപാരായണം,9.30ന് ആയില്യം പൂജ,ഉച്ചപൂജ, അന്നദാനം,രാത്രി എട്ടിന് ഭക്തിഗാനമേള.31ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ആയില്യം പൂജ,നാരങ്ങാവളിക്ക്,അന്നദാനം,രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. ഫെബ്രുവരി ഒന്നിന് രാത്രി 7.30ന് നൃത്തനൃത്യങ്ങൾ.രണ്ടിന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പറയിടീൽ, ആയില്യഗ പൂജ, ഭാഗവത പാരായണം,കലശപൂജ,കലശാഭിഷേകം,ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.രാത്രി എട്ടിന് ചാക്യാർ മിമിക്സ്.