തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ രക്ത - മജ്ജ രോഗ നിർണ്ണയ ക്യാമ്പ് തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ രോഗനിർണ്ണയത്തിനായി രക്തത്തിലെ വിവിധ ഘടക​ങ്ങൾ (കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ) സൗജന്യമായി പരിശോധിക്കാം. രക്തസ്രാവത്തിലെ പ്രശ്‌നങ്ങൾ, അനീമിയ, വൈറ്റ് ബ്ലഡ് സെൽസിന്റെയും പ്ലേറ്റ്‌ലെറ്റിന്റെയും കൗണ്ടുകളിലെ പ്രശ്‌നങ്ങൾ തുടങ്ങി രക്തസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് പങ്കെടുക്കാം. ഡോ. ചെപ്‌സി സി ഫിലിപ്പ് നേത-ത്വം നൽകുന്നു. ഫോൺ 9495999262