പന്തളം : മങ്ങാരം ഗവ.യു.പി സ്‌ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം പന്തളം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി.ബിജു ഉദ്ഘാടനം ചെയ്തു.ആറാം ക്ലാസ് വിദ്യാർത്ഥിനി അനാമിക ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനി അഹ്‌സാന ഫാത്തിമ മുഖ്യ പ്രഭാഷണം നടത്തി.നാലാം ക്ലാസ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജു റിപ്പബ്ലിക് ദിന സന്ദേശം നല്കി.ആയിഷ നവാസ്,ആദില,ശ്രാവണ മനോജ് ,സഹദ്,മുഹമ്മദ് ഫർസാൻ,ആവണി എന്നീ വിദ്യാർത്ഥികൾ ദേശീയ സ്വാതന്ത്ര്യ സമര നായകരെക്കുറിച്ചും ദേശീയ ചിഹ്നങ്ങളെ ക്കുറിച്ചും പ്രഭാഷണം നടത്തി. അഫീഫ നിഹാസ്, ആമിന നവാസ് ,എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത ദേശീയ പതാക ഉയർത്തി.