നാരങ്ങാനം: മഠത്തുംപടി ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.എൻ.സോമനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സംയുക്തസമാജം പ്രസിഡന്റ് ടി.വി രാജീവ് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി ലാൽ പ്രസാദ് ഭട്ടതിരിയും യജ്ഞാചാര്യൻ ചെങ്ങന്നൂർ ജയപ്രകാശും ചേർന്ന് ഭദ്രദീപ പ്രതിഷ്ഠ നടത്തി. എൻ.എസ്.എസ് നാരങ്ങാനം മേഖല കൺവീനർ അഡ്വ.കെ.പി.സുനിൽകുമാർ, സംയുക്തസമാജം സെക്രട്ടറി സി.കെ.ചന്ദ്രശേഖരൻനായർ, പ്രതിനിധി സഭാംഗം ജി.കൃഷ്ണകുമാർ, ശ്രീകാന്ത് കളരിക്കൽ, പി.എൻ.രഘുത്തമൻനായർ, വി.ആർ. രതീഷ് കുമാർ, കെ.ജി.സുരേഷ് കുമാർ, പി.എെ ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.