മണിയാർ: ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് രാവിലെ എട്ടിന് പടയണിയോടെ ആരംഭിക്കും. 30ന് രാവിലെ 7.45ന് തന്ത്രി അടിമുറ്റത്ത് നാരായണ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് പറയിടീൽ, കലശപൂജ, പൊങ്കാല, സർപ്പപൂജ, അന്നദാനം. രാത്രി ഏഴിന് വടശേരിക്കര ഭരതകലാക്ഷേത്രയുടെ നൃത്തസന്ധ്യ. തുടർന്ന പത്തംനംതിട്ട സാരംഗിന്റെ ഗാനമേള.