അടൂർ : നഗരത്തിന്റെ സാംസ്ക്കാരിക പൈതൃകം ഉൾക്കൊണ്ട് ടൗൺഹാൾ പുനർ നിർമ്മിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ അടൂർ ഏരിയയുടെ 57-ാം സമ്മേളനം ആവശ്യപ്പെട്ടു.മേലടത്ത് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറാർ എൻ.നിമൽരാജ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറിമാരായ ടി.കെ.സുനിൽബാബു,രക്തസാക്ഷി പ്രമേയവും,പി.ടി.സന്തോഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി കെ.സജികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ വി.ഉദയകുമാർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.സമ്മേളനത്തിന് തുടക്കം കുറിച്ച് നേരത്തെ ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.രാജേഷ് പതാക ഉയർത്തി.പുതിയ ഭാരവാഹികൾ :വി.ഉദയകുമാർ (പ്രസിഡന്റ്), പി.ടി.സന്തോഷ് കുമാർ,സി.ജെ.ജയശ്രീ (വൈസ് പ്രസിഡന്റുമാർ),കെ.സജി കുമാർ (സെക്രട്ടറി),അനാമിക ബാബു,എം.ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറിമാർ),ടി.കെ. സുനിൽ ബാബു (ട്രഷറാർ).