പത്തനംതിട്ട: മഹാത്മഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും ശാന്തിയാത്രയും ഇന്ന് രാവിലെ 10ന് പ്രതിഭാ കോളേജിൽ നടക്കും. രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി കെ.ആർ.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ.നിബുലാൽ വെട്ടൂർ സന്ദേശം നൽകും.