അടൂർ : പെരിങ്ങനാട് ചെറുപുഞ്ച കൂട്ടുങ്ങൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 29, 30, 31 തീയതികളിലായി നടക്കും. 29 ന് രാവിലെ 7 മുതൽ തിരുമുമ്പിൽ പറയിടീൽ, 8 മുതൽ ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 7 മുതൽ ഭജന,30 ന് രാവിലെ 7 മുതൽ തിരുമുമ്പിൽ പറയിടീൽ, 8 മുതൽ ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 7 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം, 8 മുതൽ പടയണി, 31 ന് പുലർച്ചെ 5.30 മുതൽ മഹാമൃത്യുഞ്ജയഹോമം, 9 മുതൽ പഞ്ചഗവ്യകലശാഭിഷേകം, 11.30 മുതൽ നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും നൂറും പാലും, ഉച്ചയ്ക്ക് 1 മുതൽ തിരുനാൾ സദ്യ, വൈകിട്ട് 5 മുതൽ മേജർസെറ്റ് പഞ്ചവാദ്യം, 7 മുതൽ എഴുന്നെള്ളത്ത്, 7.30 മുതൽ സർപ്പബലി, രാത്രി 9.30 മുതൽ കണ്യാർകളി.