പന്തളം:കീരുകുഴി ദേശീയ വായനശാല ആൻ‌ഡ് ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത് അബുവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് റ്റി വർഗീസും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രഘു പെരുമ്പുളിക്കൽ, വിലാസിനി ടിച്ചർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുപിള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.രാജേഷ്,, റോസമ്മ വർഗീസ്, ഐ തോമസ്, വായനശാല പ്രസിഡന്റ് ഡോ.കെ.പി കൃഷ്ണൻകുട്ടി, സെക്രട്ടറി പി. സേതു കുമാർ, എം.എൻ. ഭാസ്‌കരൻനായർ, വി.ആർ.ശ്രീധരൻ പിള്ള, ലാലി ജോൺ, എൻ , ജി. .പ്രസാദ് ,അനിൽ കുമാർ, രാജേഷ് ,ബിനു രാജ്, സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു..