ഇലന്തൂർ: ഇലന്തൂർ ബ്ളോക്ക് പഞ്ചായത്തിന് 5.5കോടി രൂപയുടെ വാർഷിക വികസന പദ്ധതി . പ്രസിഡന്റ് ജെറി മാത്യു സാം പദ്ധതി അവതരിപ്പിച്ചു. പാർപ്പിടമേഖലയിൽ ജനറൽ വിഭാഗത്തിന് 55 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിൽ 27 ലക്ഷം രൂപയും വകയിരുത്തി. ഉത്പാദനമേഖലയിൽ 66 ലക്ഷം രൂപയും ശുചിത്വം, മാലിന്യ സംഭരണം, ജലസംരക്ഷണമേഖലയിൽ 22 ലക്ഷം രൂപയും വനിതഘടക പദ്ധതിയിൽ 18 ലക്ഷം രൂപയും വകയിരുത്തി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാംമോഹൻ, കലാ അജിത്, കെ.പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ ശിവരാമൻ, ചെറുകോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ബി സത്യൻ, വത്സമ്മ മാത്യു, ശ്രീജോൺ.വി.തോമസ്, സാലിതോമസ്, രമാദേവി,എ എൻ ദീപ,ജോയിന്റ് ബിഡിഒ രമാദേവി റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു.