തോലുഴം : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 1255-ാം നമ്പർ പാറക്കര, ഇടമാലി ശാഖാ ഗുരുമന്ദിരത്തിലെ ഗുരുപ്രതിഷ്ഠയുടെ 51-ാം വാർഷികവും മകരചതയ മഹോത്സവവും കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും നടത്തി. കനകജൂബിലി സമാപന സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൻ. ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. സുജാത വിശ്വനാഥൻ, സുവർണ്ണ രാജേന്ദ്രൻ, അജു കൂടത്തിനാൽ ശാഖാ സെക്രട്ടറി പി. കെ. ഭാസ്ക്കരൻ, വൈസ് പ്രസിഡന്റ് ലതാ സത്യദാസ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകനുള്ള ജില്ലാതല അവാർഡ് നേടിയ ആനന്ദൻ പുത്തൻവീട്ടിലിനേയും അടൂർ എസ്. എൻ. ഡി. പി യൂണിയൻ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിഗോവിന്ദ് ആറന്മുളേത്തിനേയും അനുമോദിച്ചു. ശാഖയുടെ കനകജൂബിലി സ്മാരകമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. എം. ഗോപാലകൃഷ്ണൻ കോട്ടൂർ നിർവഹിച്ചു.