ചെങ്ങന്നൂർ: ഇന്ത്യൻ എക്‌സ് സർവീസ്മെൻ മൂവ്മെന്റ് പള്ളിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 71 മത് റിപ്പബ്ലിക്ക് ദിനാഘോഷവും യൂണിറ്റിന്റെ 5 മത് വാർഷികാഘോഷവും നടന്നു. ക്യാപ്ടൻ പുരുഷോത്തമൻ എം പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ കെ എൻ ഉദ്ഘാടനം ചെയ്തു. ക്യാപ്ടൻ വാസു നായർ, രഘു ഡി, സത്യൻ സി എസ്, പൊന്നമ്മ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസാദ് പ്രണവം റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി മോഹനൻ ആർ സ്വാഗതവും ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.