തിരുവല്ല: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിന് ഭിന്നശേഷിക്കാരെ കെ.ടെറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് കെ.എസ്.ടി.സി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വിജയൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായിരുന്നു. വി.എ.മാത്യു, സ്നേഹി ശ്രീധരൻ, ബീന കൊച്ചുചെറുക്കൻ, ജോസഫ് ചാക്കോ, സാമുവേൽ നെല്ലിക്കാട് എന്നിവർ സംസാരിച്ചു.