പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം പൊലീസ് ചീഫ് ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഏബ്രഹാം ചരുവാനിക്കൽ, ട്രഷറർ കെ.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാജി മാത്യു, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ബാബു, ബാബു പറയത്തുകാട്ടിൽ, വനിതാവിംഗ് പ്രസിഡന്റ് ലീന വിനോദ്, ജനറൽ സെക്രട്ടറി ലിൻസി സജി തുടങ്ങിയവർ പങ്കെടുത്തു.