അടൂർ: പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ്ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ ആറിന് വിഷ്ണു സഹസ്രനാമജപം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7ന് ഭജൻസ്, 29ന് ഉച്ചയ്ക്ക് 1ന് അന്നദാനം, 5 ന് ആദ്ധ്യാത്മികപ്രഭാഷണം, വൈകിട്ട് 6.40 ന് ക്ലാസിക്കൽ ഡാൻസ് ഷോ, 30ന് വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം, 31ന് വൈകിട്ട് 7ന് വയലിൻ ഡ്യൂയറ്റ്, ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം, 7ന് പാഠകം, 2ന് രാവിലെ 6ന് സൂര്യനാരായണ പൊങ്കാല, 11ന് ഉത്സവബലി, രാത്രി 7 ന് മേഘ രമേഷിന്റെ സംഗീതസദസ്സ്, 9ന് നാടകം ദേവീ കാർത്ത്യായനി, 3ന് രാത്രി 9.30ന് പള്ളിവേട്ട, 9.30ന് ഗാനമേള, 4ന് വൈകിട്ട് 4ന് കൊടിയിറക്ക്, 4.30ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, രാത്രി 8ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 9.30 ന് മെഗാ ഗാനമേള.