തിരുവല്ല: ജോയ് ആലുക്കാസിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ അലക്സ് മാത്യു ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സമൂഹത്തിലെ നിരാലംബരായ മാനസിക വൈകല്യമുള്ള കുട്ടികളെ ശുശ്രുഷിക്കുന്ന സ്ഥാപനങ്ങളെ പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അംബിക മോഹൻ ആദരിച്ചു. നിർദ്ധനരായ രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം സിനിമാതാരം തനൂജ കാർത്തിക് നിർവഹിച്ചു. ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ അദ്ധ്യക്ഷനായി. ജോയ്ആലുക്കാസ് ജുവല്ലറി അസി. മാനേജർ അരുൺകുമാർ ടി.എം, ജോളിസിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, ജുവല്ലറി മാനേജർ ഷിനു തോമസ്, ജോളി സിൽക്‌സ് അസിസ്റ്റൻറ് മാനേജർ വിജയ് പോൾ, പി.ആർ.ഒ. ടി.സി ലോറൻസ് എന്നിവർ പ്രസംഗിച്ചു.