തിരുവല്ല: ഡി.സി.സി പ്രഡിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ കുന്നന്താനം, കവിയൂർ പഞ്ചായത്തുകളിലെ പര്യടന പരിപാടി കുന്നന്താനം മുക്കൂർ ജംഗ്ഷനിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു.കുന്നന്താനം മണ്ഡലം പ്രസിഡന്റ് ബാബു കുറുമ്പേശ്വരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ റിങ്കു ചെറിയാൻ,എ.സുരേഷ് കുമാർ, ജന.സെക്രട്ടറിമാരായ അഡ്വ.റെജി തോമസ്, കോശി പി.സഖറിയ,മാത്യു ചാമത്തിൽ,ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോർജ്, സുരേഷ് ബാബു പാലാഴി,എ.ഡി.ജോൺ,കെ.ജി.ബാബു എന്നിവർ പ്രസംഗിച്ചു.