കോന്നി: ഗുരുദേവ സന്ദേശങ്ങൾ ഉൾകൊണ്ടു പ്രവർത്തിച്ചതിന്റെ പുരോഗതിയാണ് വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും സമൂഹത്തിൽ കാണാൻ കഴിയുന്നതെതെന്ന് അടൂർ പ്രകാശ് എം.പി. പറഞ്ഞു.എസ്.എൻ.ഡി.പി.യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച്​ നടന്ന ക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുവിന്റെ സന്ദേശം പ്രാവർത്തികമാക്കാൻ ആർ.ശങ്കറിന് കഴിഞ്ഞു. വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുകയെന്ന ഗുരുവിന്റെ സന്ദേശമാണ് കുടുംബശ്രീയടക്കമുള്ള ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലൂടെ മാറിമാറി വരുന്ന സർക്കാരുകളും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിഗ്രഹത്തിന്റെ ശിൽപ്പിയെ കെ.യു.ജനീക്ഷ് കുമാർ എം. എൽ.എയും, വിഗ്രഹം സമർപ്പിച്ച രംഗനാഥൻ നിരവുകാലായിലിനെ യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി. സുന്ദരേശനും, ശാഖയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയ സദാനന്ദൻ മാടത്തേത്തിനെ യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്തും ആദരിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ തുടങ്ങിയവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ശാഖ പ്രസിഡന്റ് പി.ശോഭന, വൈസ് പ്രസിഡന്റ് എം.പി. പ്രഭ, സെക്രട്ടറി ആർ. ജയചന്ദ്രൻ , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ. പി.കെ, യൂണിയൻ കൗൺസിലർമാരായ പി.വി.രണേഷ്, പി.കെ.പ്രസന്നകുമാർ, കെ.എസ്. സുരേശൻ, എസ്. സജിനാഥ്, മൈക്രോ ഫിനാൻസ് കോ​ർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ , അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം ജോയി തോമസ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സുജാത സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് രാധാമണി ദിവാകരൻ, സെക്രട്ടറി നിഷ സനൽകുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് അർച്ചന ജയചന്ദ്രൻ , വൈസ് പ്രസിഡന്റ് പുഷ്പകുമാർ, സെക്രട്ടറി ഓമനക്കുട്ടൻ, ബാലജനയോഗം യൂണിറ്റ് പ്രസിഡന്റ് അതുൽ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ നിർവഹിച്ചു. ചെട്ടികുളങ്ങര ശെൽവരാജ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഗുരുപൂജ, ശാന്തിഹവനം, മഹാ ഗണപതിഹോമം, പ്രഭാത പൂജ, നവകം, പഞ്ചഗവ്യം, താഴികക്കുട പ്രതിഷ്ഠ എന്നീ ചടങ്ങുകളും ന​ടന്നു.