കുന്നന്താനം: എസ്.എൻ.ഡി.പി യോഗം കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ ഗുരുദേവ ക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ചു നടപ്പന്തലിന്റെ ശിലാന്യാസം നാളെ രാവിലെ 9.40 നും 10.22നും മദ്ധ്യേ ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.