പത്തനംതിട്ട: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സെറിമോണിയൽ പരേഡും സാംസ്​കാരിക പരിപാടികളും വർണാഭമായി. ജില്ലാ പൊലീസ് മേധാവി ജി. ജയദേവും ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അലക്‌​സ് പി. തോമസും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.30ന് മുഖ്യാതിഥിയായ സഹകരണ​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തി .

പുളിക്കീഴ് ഐ.എസ്.എച്ച് ഒ. ടി. രാജപ്പൻ പരേഡ് നയിച്ചു. മികച്ച പൊലീസ് സ്റ്റേഷനുള്ള ഫലകം പത്തനംതിട്ട പൊലീസ് സ്റ്റേഷന് ലഭിച്ചു. പരേഡിലെ മികച്ച പ്രകടനത്തിന് സായുധസേനാ വിഭാഗത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌​സ് ഒന്നാം സ്ഥാനം നേടി. ലോക്കൽ പൊലീസ് വിഭാഗം രണ്ടാം സ്ഥാനം നേടി. സേന വിഭാഗത്തിൽ ഫോറസ്റ്റ് ഒന്നാം സ്ഥാനവും ഫയർ ഫോഴ്‌സ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ പത്തനംതിട്ട എൻ.സി.സി 14 കേരള ബെറ്റാലിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബാൻഡ് വിഭാഗത്തിൽ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളും എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കരയും ഒന്നാം സ്ഥാനം പങ്കിട്ടു. ചെങ്ങരൂർ സെന്റ് തേരോസാസ് എച്ച്.എസ് രണ്ടാം സ്ഥാനം നേടി.
എസ്.പി.സി എച്ച്.എസ്.എസ് വിഭാഗത്തിൽ തൈക്കാവ് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഐരവൺ പി.എസ്. വി.പി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. എസ്.പി.സി ഹൈസ്​കൂൾ വിഭാഗത്തിൽ മൈലപ്ര എസ്.എച്ച്.എച്ച്.എസ് ഒന്നാം സ്ഥാനവും തെങ്ങമം ഗവ.എച്ച്.എസ് രണ്ടാംസ്ഥാനവും നേടി. സ്​കൗട്ട്‌സ് വിഭാഗത്തിൽ പ്രമാടം നേതാജി എച്ച്.എസ് ഒന്നാംസ്ഥാനം നേടി. മല്ലശേരി സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ് രണ്ടാം സ്ഥാനം നേടി.
ഗൈഡ്‌സ് വിഭാഗത്തിൽ മല്ലശേരി സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ് ഒന്നാം സ്ഥാനവും പ്രമാടം നേതാജി എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. റെഡ്‌ക്രോസ് വിഭാഗത്തിൽ പ്രമാടം നേതാജി എച്ച്.എസ് ഒന്നാം സ്ഥാനവും ചിറ്റാർ ലിറ്റിൽ എയ്ഞ്ചൽസ് ഇ.എം.എച്ച്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തി ഗാനാലാപനത്തിൽ പത്തനംതിട്ട അമൃത വിദ്യാലയം ഒന്നാം സ്ഥാനവും കോന്നി ആർ.വി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡിസ്‌പ്ലേയിൽ വാര്യാപുരം ഭവൻസ് വിദ്യാ മന്ദിർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വീണാ ജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, പത്തനംതിട്ട നഗരസഭാധ്യക്ഷ റോസ്‌​ലിൻ സന്തോഷ്, നഗരസഭാ വൈസ് ചെയർമാൻ എ. സഗീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർമാരായ സിന്ധു അനിൽ, ജാസിം കുട്ടി, റോഷൻ നായർ, പി.കെ അനീഷ്, അൻസാർ മുഹമ്മദ്, റജീനാ ബീവി, സുശീലാ പുഷ്പൻ, സജിനി മോഹൻ, ബീനാ ഷരീഫ്, നഗരസഭാ മുൻ ചെയർപേഴ്‌​സൺമാരായ രജനി പ്രതീപ് , എ.സുരേഷ് കുമാർ, നഗരസഭാ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.